തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ സ്റ്രുഡന്റ്സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റ് ധർണയും രാജ്ഭവൻ മാർച്ചും നടത്തി. സെക്രട്ടേറിയറ്റ് ധർണ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.അലീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അപർണ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഗോവിന്ദ് ശശി സ്വാഗതം പറഞ്ഞു. എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രഡിഡന്റ് ഇ.വി പ്രകാശ്,എ.ഐ .എം.എസ്.എസ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.മിനി എന്നിവർ സംസാരിച്ചു. രാജ്ഭവൻ മാർച്ച് അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.അലീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എമിൽ.വി.എസ് നന്ദി പറഞ്ഞു.