aramada

തിരുവനന്തപുരം: ആറാമട റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും തിരുവനന്തപുരം സിറ്രി അസിസ്റ്രന്റ് കമ്മിഷണർ ഒഫ് പൊലീസ് ജെ.കെ.ദിനിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ഗംഗാധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.തൃക്കണ്ണാപുരം,പുന്നയ്ക്കാമുഗൾ വാർഡ് കൗൺസിലർമാരായ പി.കെ.ജയലക്ഷ്മി,പി.വി.മഞ്ജു,സെക്രട്ടറി ജസ്റ്രിൻ ജോർജ്, വിമൽകുമാർ,കുന്നപ്പുഴ വിജയൻ,ചന്ദ്രകുമാരി,വിജയ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ നാടകവും കലാപരിപാടികളും നടന്നു.