
തിരുവനന്തപുരം: വീടിനുമുന്നിൽ കേരളാബാങ്ക് ജപ്‌തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് അഭിരാമി എന്ന ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങി.
101 മണിക്കൂർ നിരാഹാര സമരം വിശ്വകർമ ഐക്യവേദി സംസ്ഥാന ചെയർമാൻ ഡോ.ബി.രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.എം.രഘു അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കൺവീനർ വിഷ്ണു ഹരി സ്വാഗതവും വിജയകുമാർ മേൽവെട്ടൂർ നന്ദിയും പറഞ്ഞു. ഐക്യവേദി പ്രതിനിധികളായ അഡ്വ.ഷാബു, സുകുമാരൻ, കരിക്കകം ത്രിവിക്രമൻ, സുനിൽ പത്തനംതിട്ട, സതീശൻ, കെ.കെ. വേണു, ബാലചന്ദ്രൻ വാൽക്കണ്ണാടി തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു ഹരി, കെ.എം.രഘു മലപ്പുറം, പ്രേമൻ ചിയ്യാരം എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.