നിലമാമൂട്: നാറാണി ഇടുക്കത്തുകോണം ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ സമ്മേളനം ബ്രഹ്മകുമാരിസ് ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ ചൊവാഴ്ച വരെ പതിവ് പൂജകൾ,​ വെള്ളിഴ്ച രാത്രി 7:30ന് ഭജന,​ ശനി രാത്രി 8:30ന് ബാലെ, ഞയറാഴ്ച രാത്രി 9:30ന് കൈരളി ടി.വി ഫെയ്മിന്റെ നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.​ തിങ്കളാഴ്ച രാത്രി 7:30ന് 'കരോക്കേ ഗാനമേള,​ ​9ന് മഴവിൽ മനോരമ ഫെയിമിലെ താരങ്ങൾ അവതരിപ്പിക്കുന്ന 'കോമഡി ഷോയും',​ ചൊവ്വാഴ്ച രാത്രി 9ന് ഗാനമേള. ബുധനാഴ്ച രാവിലെ 7 മുതൽ വിദ്യാരംഭം. ​9:30 മുതൽ പൊങ്കാല,​ വൈകിട്ട് 5:30ന് ആറാട്ട്,​ രാത്രി 10:30ന് മംഗള കുരുസി.