തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ പതിനൊന്ന് മണിക്കൂർ കൂട്ട ഉപവാസവും കൂട്ട നിവേദന സമർപ്പമണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്ര് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിനോദ് .കെ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വക്താക്കളായ ജ്യോതികുമാർ ചാമക്കാല,ബി.ആർ.എം.ഷഫീർ,കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാർ,മുൻ എം.എൽ.എ കെ.എസ്.ശബരീനാഥൻ,കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി.നായർ,സെറ്രോ ചെയർമാൻ ചവറ ജയകുമാർ എന്നിവർ സംസാരിച്ചു.