തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ കമ്മിറ്റി പൊതുയോഗവും കൺവെൻഷനും വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ സംസ്ഥാന പ്രസി‌ഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്,സംസ്ഥാന ജനറൻ സെക്രട്ടറി സുബൈദ നാസർ,ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ട്രഷറർ ധനീഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ വെള്ളരട രാജേന്ദ്രൻ,പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു.പുതിയ ജില്ലാ പ്രസിഡന്റായി ജയലക്ഷ്മി വലിയതുറ ജനറൽ സെക്രട്ടറിയായി നസീമ ഇല്യാസ് പെരിങ്ങമ്മല ട്രഷറായി ഉഷാശാന്തകുമാർ എന്നിവരെ തിരഞ്ഞെടുത്തു.