serum

ന്യൂഡൽഹി: ഓക്സ്‌ഫോർഡ് സർവകലാശാലയിലെ ശാസ്ത്ര‌ജ്ഞർ വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന മലേറിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ വാക്സിൻ യു.കെയിലേക്ക് കയറ്റുമതി ചെയ്യാൻ ഡ്രഗ് റഗുലേറ്ററിന്റെ അനുമതി. രണ്ട് ലക്ഷം ഡോസ് വാക്‌സിൻ അയ‌‌‌യ്ക്കാനാണ് അനുമതി നൽകിയത്. കയറ്റുമതി അനുവദിക്കണമെന്നാവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവൺമെന്റ് ആൻഡ് റഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് 27ന് അപേക്ഷ നൽകിയിരുന്നു. ആഗോളതലത്തിൽ മലേറിയയ്ക്കെതിരെ ജി.എസ്.കെ നിർമ്മിച്ച വാക്സിൻ മാത്രമാണ് നിലവിലുള്ളത്. മൂന്ന് പ്രാരംഭ ഡോസുകളും ഒരു വർഷത്തിനു ശേഷം ബൂസ്റ്ററും എടുത്താൽ 80 ശതമാനം വരെ സംരക്ഷണം ലഭിക്കുമെന്നാണ് പറയുന്നത്.