
ബാരാമുള്ള: കാശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ പുലർച്ചെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാൻ ജില്ലയിലെ ചിത്രഗാം പ്രദേശത്തും ഏറ്റുമുട്ടലുണ്ടായി. കുൽഗാം ജില്ലയിലെ അവ്ഹോതു ഗ്രാമത്തിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.