തിരുവനന്തപുരം: ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ നഗരപരിധിയിൽപ്പെട്ട മുസ്ലിം കുട്ടികൾക്ക് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, നിംസ് മെഡിസിറ്റി ഏർപ്പെടുത്തുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ്, തങ്ങളുടെ ജമാഅത്ത് സർട്ടിഫിക്കറ്റ് സഹിതം 7ന് മുൻപായി പി.സയ്യിദ് അലി, സംസ്ഥാന സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, പി.ബി നമ്പർ: 238, ജമാഅത്താലയം, ജി.പി.ഒ തിരുവനന്തപുരം 1, എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ : 9447240493.