തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അംഗവുമായിരുന്ന സി.പി. നായരുടെ അനുസ്മരണവും സി.പി. നായർ രചിച്ച നർമ്മ ലേഖനങ്ങളുടെ സമാഹാരമായ ദൈവനാമത്തിൽ എന്ന പുസ്തകത്തിന്റെ പ്രകാശനവും തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ.ജി ഹാളിൽ നടന്നു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ചിന്ത പബ്ലിഷേഴ്‌സ് ജനറൽ മാനേജർ കെ. ശിവകുമാർ സ്വാഗതം പറഞ്ഞു. പുസ്തകം മന്ത്രി കെ. രാധാകൃഷ്‌ണൻ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയനന്ദിന് നൽകി പ്രകാശനം ചെയ്തു. ചിഫ് സെക്രട്ടറി വി.പി. ജോയ് സി.പി. നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. എ.ജി. ഒലീന പുസ്‌തകം പരിചയപ്പെടുത്തി. ഡോ. എസ്. പരമേശ്വരൻ, കെ. രാജാറാം തമ്പി സി.പി നായരുടെ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു.