തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽ പെട്ട മണക്കാട് എം.എസ്.കെ നഗറിൽ താമസിക്കുന്ന കാർത്തികിനെ (21) പൂവാല ശല്യം ആരോപിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടി എടുക്കുന്നില്ലെന്ന് പരാതി. രണ്ട് മാസം മുൻപാണ് ശ്രീവരാഹം സ്വദേശികളായ എം.എസ്.കണ്ണൻ, മനോജ് എന്നിവർ പൊയ്യണി ജംഗ്‌ഷനിൽ വച്ച് കാർത്തികിനെ മർദ്ദിച്ച് ഒരു പവന്റെ മാലയും ബൈക്കും അപഹരിച്ചത്. സംഭവത്തിൽ ഫോർട്ട് പൊലീസിൽ പരാതിപ്പെട്ടെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തിയെന്നും മകൻ കാർത്തികിനെ പോക്സോകേസിൽ കുടുക്കുകയും ചെയ്‌തെന്ന് മാതാവ് സുമ വാർ‌ത്താസമ്മേളനത്തിൽ ആരോപിച്ചു.