അനുശോചനം : കുടയത്തൂർ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന്റെയാകെ വേർപാടിൽ എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ അനു ശോചനം രേഖപ്പെടുത്തി. 'യൂണിയൻ ഹാളിൽ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ യുണിയൻ ചെയർമാൻ എ. ജി. തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു. അപകടസ്ഥലം യൂണിയൻ നേതാക്കൾ സന്ദർശിച്ചു.അപകടസ്ഥലത്ത് താമസിക്കുന്ന മറ്റു കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പുനരധിവസിപ്പിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ അനന്തരാവകാശികൾക്ക് സഹായ ധനം നൽകുന്നതിനു നുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.യൂണിയൻ കൺവീനർ വി. ബി. സുകുമാരൻ , കമ്മറ്റിയംഗങ്ങളായ സി. പി. .സുദർശനൻ, പി. ടി. ഷിബു, കെ. കെ. മനോജ്, എ. ബി. സന്തോഷ് സി. വി. സനോജ്. സ്മിത ഉല്ലാസ് എന്നിവർ പങ്കെടുത്തു.