തൊടുപുഴ: ബസ്സ് ഓട്ടോ തൊഴിലാളികൾക്ക് കെ. ടി. യു. സിയുടെയും കേരളാ കോൺഗ്രസിന്റെയും മെമ്പർഷിപ്പ് ക്യാമ്പയിൻ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്തി. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.കെ. ടി. യു. സി സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. ജയിംസ് അദ്ധ്യക്ഷനായി. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്, ഫിലിപ്പ് ചേരിയിൽ, കെ.പി. റോയി, ഡി. രാധാകൃഷ്ണൻ, അബ്ദുൾ കരിം, ജീവ ജോണി, മനോജ് സെബാസ്റ്റ്യൻ, പ്രിജിൽ കുര്യൻ, ബിബിൻ അലക്‌സ്, കെ.കെ. ബഷീർ, നോബിൾ ജോസ് എന്നിവർ പ്രസംഗിച്ചു.