തൊടുപുഴ: വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി ഓഫീസിനോടനുബന്ധിച്ച് കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തും. ലത സജീവാണ് കൗൺസിലർ. വ്യക്തിഗത കൗൺസിലിംഗ്, ഫാമിലി കൗൺസിലിംഗ്, വിവാഹ പൂർവ്വ കൗൺസിലിംഗ് തുടങ്ങിയവ നടത്തുന്നതാണ്. 10 ന് രാവിലെ ആരംഭിക്കും. വിഎച്ച്പിയുമായ് ബന്ധപ്പെട്ട് വരുന്നവർക്ക് സൗജന്യമായാണ്ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ആവശ്യക്കാർ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യണം. തൊടുപുഴ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ശ്രീവത്സംബിൽഡിംഗിലെ വിശ്വഹിന്ദു പരിഷദ് ജില്ലാ സമിതി ഓഫീസിൽ നേരിട്ടോ, 9037554427 എന്ന ഹെൽപ് ഡെസ്‌ക് നമ്പരിലോ ബന്ധപ്പെടുക. ഓഫീസ് സമയം രാവിലെ പത്തു മുതൽ ഒരു മണി വരെ .