ഇടുക്കി: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ൾ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി എത്തുന്ന ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം അതി രൂക്ഷമാണ്. ഹൃദ്രോഗത്തിനും, മറ്റും ഇവിടെ ചികിത്സക്ക് എത്തുന്ന രോഗികൾക്ക് അവശ്യമരുന്നുകൾ പോലും നൽകുന്നില്ല. കുത്തിവെയ്പിന് വരുന്നവർക്ക് സിറിഞ്ചും മരുന്നും പുറത്ത് നിന്നും വാങ്ങിക്കേണ്ട ദുരവസ്ഥയാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് പൂർണ സജ്ജമായി പ്രവർത്തിക്കാത്തത് മൂലം സാധാരണക്കാരായ രോഗികൾ ബുദ്ധിമുട്ടിലാണ്. നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് അലിയാറിന്റെ അദ്ധ്യക്ഷതയിൽ
ചേർന്ന കൗൺസിൽ യോഗത്തിന് ജനറൽ സെക്രട്ടറി സി ജെ അൻഷാദ് സ്വാഗതം പറഞ്ഞു. യോഗം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീർ, മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി എം നിസാമുദ്ദീൻ, ഡോ. കെ എം അൻവർ, നൗഫൽ സത്താർ, നേതാക്കളായ ഷഹനാസ് എം എൻ, അഫ്‌സൽ എം എൻ, അജ്മീഷ് കെ യൂസഫ്, നിയാസ് കട്ടപ്പന, ഹാരിസ് ഹലീൽ, ഷബീർ എ പി എന്നിവർ സംസാരിച്ചു.