നെടുങ്കണ്ടം :നെറ്റിത്തൊഴുവിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് പുറമ്പോക്ക് ഭൂമിയിൽ നിന്നും 420 ലിറ്റർ കോട കണ്ടെടുത്തു.ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടർന്ന്
ഉടുമ്പൻചോല എക്‌സൈസ് റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ പി ജി രാധാകൃഷ്ണനും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്.
റെയിഡിൽ ഇടുക്കി ഐ. ബി പ്രിവന്റീവ് ഓഫീസർമാരായപി. ഡി. സേവ്യർ , ഷിജു ദാമോദരൻ . ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽ പി.എം , ജിബിൻ ജോസഫ് , സന്തോഷ് തോമസ് എന്നിവർ പങ്കെടുത്തു.