es-bijimol

ത​ല​ശ്ശേ​രി​:​ ​സി.​പി.​ഐ​ ​ജി​ല്ല​ ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​നെ​തി​രെ​ ​രൂ​ക്ഷ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നു​വെ​ന്നും​ ​പ​ല​ ​ജി​ല്ല​ക​ളി​ലും​ ​ഭാ​ര​വാ​ഹി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കാ​നം​ ​പ​ക്ഷ​ത്തി​ന് ​തി​രി​ച്ച​ടി​ ​കി​ട്ടി​യെ​ന്നു​മു​ള്ള​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​മാ​ദ്ധ്യ​മ​ ​സൃ​ഷ്ടി​യാ​ണെ​ന്ന് ​കാ​നം.​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​സ​മ്മ​ള​ന​ത്തി​ലെ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ​ന്യാ​യീ​ക​ര​ണ​വു​മാ​യി​ ​കാ​നം​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​വ്യ​ത്യ​സ്ത​ ​പ​ക്ഷ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന്‌​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സി.​പി.​ഐ​ ​ജി​ല്ല​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ചി​ല​ർ​ ​സെ​റ്റ് ​ചെ​യ്ത​ ​അ​ജ​ൻ​ഡ​യാ​ണ് ​ഒ​രേ​ ​രൂ​പ​ത്തി​ലു​ള്ള​ ​വാ​ർ​ത്ത​യാ​യി​ ​വ​രു​ന്ന​ത്.​ ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വാ​ർ​ത്ത​ ​കെ​ട്ടി​ച്ച​മ​ച്ച് ​അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.​ ​ചി​ല​ ​ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ​ ​ഇ​തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ ​പാ​ർ​ട്ടി​ ​ശ​ത്രു​ക്ക​ളോ​ ​ആ​വാം.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ൽ​ ​ച​ർ​ച്ച​ ​ആ​രം​ഭി​ച്ച​ത് ​നാ​ലു​ ​മ​ണി​ക്കാ​ണ്.​ ​മൂ​ന്നു​മ​ണി​യു​ടെ​ ​ചാ​ന​ൽ​ ​വാ​ർ​ത്ത​യി​ലാ​ണ് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​രൂ​ക്ഷ​വി​മ​ർ​ശ​ന​മെ​ന്ന​ ​വാ​ർ​ത്ത​ ​വ​ന്ന​ത്.​ ​മാ​ദ്ധ്യ​മ​ത്തി​ന്റെ​ ​വി​ശ്വാ​സ്യ​ത​ ​നി​ല​നി​റു​ത്താ​ൻ​ ​സ​മ​യ​മെ​ങ്കി​ലും​ ​നോ​ക്ക​ണ്ടേ.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ബാ​ല​പാ​ഠം​ ​പ​ഠി​ക്കാ​ത്ത​വ​ർ​ ​ഈ​ ​പ​ണി​ചെ​യ്താ​ൽ​ ​ന​മു​ക്ക് ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​പ​റ്റി​ല്ല.​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​തി​ൽ​ ​ഒ​രു​ ​കു​ഴ​പ്പ​വു​മി​ല്ലെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു.
ഇ​ന്ത്യ​ൻ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സി.​പി.​ഐ​യും​ ​സി.​പി.​എ​മ്മും​ ​ഒ​ന്നി​ക്ക​ണ​മെ​ന്നാ​ണ് ​ത​ന്റെ​ ​അ​ഭി​പ്രാ​യം.​ ​ഇ​ട​തു​മു​ന്ന​ണി​ക്ക​ക​ത്തെ​ ​നേ​ട്ട​ങ്ങ​ളും​ ​കോ​ട്ട​ങ്ങ​ളും​ ​ഒ​രു​മി​ച്ച് ​ഏ​റ്റെ​ടു​ക്ക​ണം.​ ​പ​ര​സ്പ​രം​ ​ക​ല​ഹി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​യി​ ​മു​ന്ന​ണി​ക്കു​ള്ളി​ൽ​ ​മാ​റു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ദു​ർ​ബ​ല​ന്റെ​ ​ശ​ബ്ദ​ത്തി​ന് ​സ​മൂ​ഹ​ത്തി​ൽ​ ​വി​ല​ ​ഇ​ല്ല​ ​എ​ന്ന് ​ഓ​ർ​ക്ക​ണം.​ ​എ​ൽ.​ഡി.​എ​ഫ് ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം​ ​സ്വ​യം​ശ​ക്ത​മാ​കാ​ൻ​ ​പാ​ർ​ട്ടി​ക്ക് ​ക​ഴി​യ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 ജില്ലാ സെക്രട്ടറിയായി ഉൾക്കൊള്ളാനാവാത്തത് സ്ത്രീവിരുദ്ധതയെന്ന് ബിജിമോൾ

അടിമാലിയിൽ ജില്ലാ സമ്മേളനത്തിൽ നടന്ന സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ എം.എൽ.എ ഇ.എസ്.ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റ്. വനിതാ സെക്രട്ടറിയെന്ന ആവശ്യം പാർട്ടി അംഗീകരിച്ചില്ല. സ്ത്രീയെന്ന പരിഗണന ആവശ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു.സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീ വിരുദ്ധതയാണ്. പേര് നിർദ്ദേശിച്ചപ്പോൾ ഡിഗ്രേഡിംഗും മോറൽ അറ്റാക്കും ഉണ്ടായി. ഒരു വനിതാ ജില്ലാ സെക്രട്ടറി എന്നത് പാർട്ടി തീരുമാനമാണെന്നും വനിതാ സെക്രട്ടറി വേണമെന്നാവശ്യപ്പെട്ടത് സി.പി.ഐ വനിതാവിഭാഗമായ എൻ.എഫ്.ഐ.ഡബ്ല്യൂ കേരള ഘടകമാണെന്നും ബിജിമോൾ പോസ്റ്റിൽ വ്യക്തമാക്കുന്നു.

'പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് സ്ത്രീവിരുദ്ധമാണ്. ബഹുഭൂരിപക്ഷം പുരുഷന്മാരും ജെൻഡർ ന്യൂട്രൽ പുറംകുപ്പായം അണിയുമെങ്കിലും വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരിൽ നിന്ന് വ്യത്യസ്തരല്ല എന്നാണ് അനുഭവം. സ്ത്രീയെന്ന നിലയിൽ സെക്രട്ടറി പദവിയിലേക്ക് പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന ആവശ്യമില്ലെന്ന് പറയുകയും എന്നെ അപമാനിക്കാൻ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ട്രോമയായി തന്നെ വേട്ടയാടും. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നുതമ്പുരാൻ ആയാലും അവരോട് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ 'ഇറവറൻസാണ്'.സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരേ. കാരണം ഇത് ജനുസ് വേറെയാണ്-" ബിജിമോളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

 അന്ന് ഗോഡ്ഫാദർ പ്രയോഗം

ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങൾ പാർട്ടി നടപടിക്ക് കാണമാകുമെന്നാണ് വിലയിയിരുത്തൽ.2016ൽ എൽ. ഡി. എഫ് അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകളിൽ അന്ന് പീരുമേട് എം.എൽ.എ ആയിരുന്ന ബിജിമോളുടെ പേരും സജീവമായിരുന്നെങ്കിലും പാർട്ടി പരിഗണിച്ചില്ല. ഇതിനെതിരെ തനിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണ് മന്ത്രിസ്ഥാനം കൈവിട്ട് പോയതെന്ന പരാമർശം നടത്തിയതിനെത്തുടർന്ന് സംസ്ഥാന കൗൺസിൽ പദവിയിൽനിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു.