വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന പാലീയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ . സന്നധ പ്രവർത്തകർക്കായുള്ള ത്രിദിനപരിശീലന പരിപാടി വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഹാളിൽ നടന്നു മെഡിക്കൽ ഓഫീസർ ഡോ. ഡോൺ ബോസ്‌കോ പരിപാടി ഉദ്ഘാടനം ചെയ്തു.കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി ചികിൽസ പരിചരണം നടത്തുന്ന പാലീയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി. ആരോഗ്യ സന്നദ്ധ പ്രവർത്തകർ വഴി രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും മികച്ച സേവനം ലഭ്യമാക്കുവാനുമാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.
ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ജി ലിജു. ഷിജിമോൾ . മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. പാലീയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ സിജോ വിജയൻ. ഡോ. ട്വിങ്കിൾ തോമസ് . മനേഷ് കുമാർ ആരതി ബാബു . കെ.ജി.ഓമന,ആൻ മരിയ ജോസഫ് എന്നിവർ പരിശീലനപരിപാടിയിൽ ക്ലാസുകൾ നയിച്ചു.