കോലാനി : എസ്.എൻ.ഡി.പി യോഗം കോലാനി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം 10 ന് എസ്.എൻ.ഡി.പി ശാഖാ അങ്കണത്തിൽ നടക്കും. രാവിലെ 9 ന് പ്രസിഡന്റ് ഭാനുമതി നാരായണൻ പതാക ഉയർത്തും. തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം,​ 9.30 ന് ശാഖാ അങ്കണത്തിൽ ജയന്തി സമ്മേളനം നടക്കും. പ്രസിഡന്റ് ഭാനുമതി നാരായണന്റെ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ എൻ.ഡി.പി യൂണിയൻകൺവീനർ വി.ബി. സുകുമാരൻ ​ജയന്തി സന്ദേശം നൽകും. ടി.എം മണിലാൽ പ്രഭാഷണം നടത്തും. തുടർന്ന് സ്കോളർഷിപ്പ് വിതരണവും സമ്മാന വിതരണവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടക്കും. കവിത അജി,​ കെ.എൻ. ഗോപിനാഥൻ,​ പി.വി.ചന്ദ്രൻ,​ പി.എസ്. ബിജു പുരയിടത്തിൽ,​ സി.ആർ. സുകുമാരൻ,​ സിജു.വി.ബി,​ ജോയി.കെ.എസ്,​ രഘു തെക്കേൽ,​ സജിമോൻ.കെ.ജി,​ ശ്രീജിത്ത് രവി,​ ബിനു വിജയൻ,​ ബിന്ദു വിൻസെന്റ്,​ എം.കെ.ദാമോദരൻ,​ പി.കെ ശിവൻ,​ മഞ്ജു ബിനു എന്നിവർ സംസാരിക്കും. സെക്രട്ടറി അനൂപ്.സി.എസ് സ്വാഗതവും മഞ്ജു ബിനു ചക്കുങ്കൽ നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 2 ന് പ്രസാദ വിതരണം നടക്കും.