 
കാഞ്ചിയാർ: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തോടനുബന്ധിച്ച് എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കാഞ്ചിയാർ ഗ്രാമപഞ്ചായത്തും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. സംരംഭകർക്ക് ഉദ്യം രജിസ്‌ട്രേഷൻ, ലൈസൻസ്, സബ്‌സിഡിയോട് കൂടി ലോൺ എന്നിവ ലഭിക്കാനുള്ള സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. മേള പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജോളി അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന സൗത്ത് ഇന്ത്യൻ ബാങ്ക് അസി.മാനേജർ അർജുൻ എം. ജിമ്മി ബാങ്ക് ലോൺ വിതരണം ചെയ്തു. സംരംഭകരിൽ നിന്നും പുതിയ സംരംഭം തുടങ്ങുന്നതിനായുള്ള ലോൺ അപേക്ഷകളും സ്വീകരിച്ചു. സംരംഭകർക്കുള്ള ക്ലാസിന് ഉപജില്ലാ വ്യവസായ ഓഫീസർ വിശാഖ് പി. എസ്. നേതൃത്വം നൽകി. ഹൈറേഞ്ച് ബീ കീപ്പിങ് സംരംഭകൻ രാജു ടി.കെ അനുഭവങ്ങൾ പങ്കുവെച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൻ ബിന്ദു മധുകുട്ടൻ, വ്യവസായവികസന ഓഫിസർ ജിബിൻ കെ. ജോൺ, വ്യവസായ വകുപ്പ് പ്രതിനിധി ഷിനാദ് പി. എസ്.
തുടങ്ങിയവർ പങ്കെടുത്തു.