ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ഓണചന്തയ്ക്ക് മൂന്നാറിൽ തുടക്കമായി.വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പി. മുത്തുപാണ്ടി മൊബൈൽ ഓണചന്തയുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു. ഒന്നു മുതൽ ഏഴു വരെ ഓണചന്ത ഓരോ ദിവസങ്ങളിൽ ഓരോ കേന്ദ്രങ്ങളിൽ മൊബൈൽ ഓണചന്ത എത്തും. കർഷകരിൽ നിന്ന് സംഭരിച്ച നാടൻ പച്ചക്കറികൾക്ക് പുറമെ മറയൂർ ശർക്കര, കേരഫെഡിന്റെ വെള്ളിച്ചെണ്ണ, മിൽമ നെയ്യ് തുടങ്ങിയ ഉത്പന്നങ്ങൾ സഞ്ചരിക്കുന്ന ഓണചന്ത വഴി ലഭിക്കും. ആനച്ചാൽ, അടിമാലി, രാജാക്കാട്, കുഞ്ചിത്തണ്ണി, ബൈസൺവാലി, മുരിക്കാശ്ശേരി, കഞ്ഞിക്കുഴി, പൂപ്പാറ, മറയൂർ, മാട്ടുപ്പെട്ടി, വട്ടവട തുടങ്ങിയ ഇടങ്ങളിലൊക്കെയും വരും ദിവസങ്ങളിൽ മൊബൈൽ ഓണചന്ത എത്തും. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ഹോർട്ടി കോർപ്പ് മാനേജർ പമീല വിമൽകുമാർ തുടങ്ങിയവർ ഓണചന്തയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.