കരിമണ്ണൂർ: നിരവധി കുട്ടികൾ പടിക്കുന്ന പന്നൂർ അംഗൻവാടിയിൽ വെള്ളമെത്തിക്കാൻ നടപടി വേണമെന്ന് കേരളാ കോൺഗ്രസ് (എം)​ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരിമണ്ണൂർ- തട്ടക്കുഴ റോഡ് നന്നാക്കിയപ്പോൾ കണക്ഷൻ കട്ട്ചെയ്തതാണ്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും ജീവനക്കാർ വെള്ളം ചുമന്നുകൊണ്ടുവന്നാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. ജനപ്രതിനിധികളും ഇക്കാര്യത്തിൽ താത്പര്യം കാണിച്ചില്ല. അടിയന്തിരമായി അംഗൻവാടിയിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം)​ കരിമണ്ണൂർ മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസഫ് മാറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.