തൊടുപുഴ: പരിസ്ഥിതിലോല പ്രദേശത്തോട് ചേർന്നുള്ള വിഷയത്തിൽ ഉപഗ്രഹ സർവേയ്ക്ക് പുറമെയുള്ള നേരിട്ടുള്ള സർവ്വേ കൂടി നടത്തുമെന്നുള്ള കേരള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി ജോസഫ് എക്‌സ് എം എൽ എ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ സാധാരണക്കാരനായ ജനങ്ങൾക്കും. കർഷകർക്കും, ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ള നിർദേശങ്ങൾ സുപ്രീം കോടതിയുടെ വിദക്ത സമിതിക്ക് നല്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ്സ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.സി.ടി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോയി വരിക്കാട്ട് അഡ്വ.ഷാജി തെങ്ങുംപിള്ളിൽ, ഷംസുദീൻ കെ.കെ., എം.ജെ ജോൺസൺ, ജോസ് നെല്ലിക്കുന്നേൽ, മിഥുൻ സാഗർ, ജോൺ മറ്റത്തിൽ, കണ്ണംകുളം ജോസ് എന്നിവർ സംസാരിച്ചു.