കുമളി:സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഓടുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന കഴിഞ്ഞദിവസം നടത്തിയ വാഹന പരിശോധനയിൽ ട്രിപ്പ് മുടക്കി വിവാഹത്തിന് ആളുകളുമായി പോയ ബസ് ഉൾപ്പെടെ 20 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ഈടാക്കി. 20 വാഹനങ്ങളിൽ നിന്നായി എൻപതിനായിരം രൂപ പിഴ ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് എൻ ഫോഴ്‌സ്‌മെന്റ് എം.വി. ഐ.വി. അനിൽകുമാർ, എ.എം.വി.ഐ.പി.എസ്. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി .