നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലംതല ഓണാഘോഷം ചൊവ്വാഴ്ച്ച
നെടുങ്കണ്ടത്ത് തുടക്കമാകും. ഡിറ്റിപിസി യുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷം.ആറിന് രാവിലെ പത്തിന് അത്തപ്പൂക്കള മത്സരം ബിഎഡ് കോളേജ് മൈതാനത്ത് നടക്കും. വൈകിട്ട് നാലിന് വിളംബര ജാഥ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്‌.മോഹനൻ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഉത്ഘാടന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് അജീഷ് തായില്ലം നയിക്കുന്ന നാടൻ പാട്ടുകൾനടക്കും. 9ന് രാവിലെ പത്തിന് ബിഎഡ് കോളേജ് മൈതാനത്ത് നടക്കുന്ന കബഡി മത്സരം ജില്ലാ പഞ്ചായത്ത് അംഗം വി.എൻമോഹനൻ ഉത്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3ന് മൃഗശുപത്രി പരിസരത്ത് നടക്കുന്ന അഖില കേരള വടം വലി മത്സരം ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 12ന് ഉച്ചകഴിഞ്ഞ് 3ന് സാംസ്‌ക്കാരിക റാലിയും സമ്മേളനവും നടക്കും. സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.എം.മണി എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണവും നടത്തും. രാത്രി 7ന് ആലപ്പുഴ റെയിൻബാൻ ഓർക്കസ്ട്രാ യുടെ ഗാനമേള.