പീരുമേട്: പീരുമേട് പഞ്ചായത്ത് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന പൈൻ പാർക്ക് ടൂറിസം പദ്ധതി ഇല്ലാതാക്കാൻ വനം വകുപ്പ്. വാഴൂർ സോമൻ എം.എൽ.എ. പൈൻ പാർക്കിന് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. പീരുമേട് പഞ്ചായത്ത് വിനോദ സഞ്ചാര മേഖലയിൽ സ്വപ്ന പദ്ധതിയായി കണ്ടിരുന്ന കുട്ടിക്കാനം പൈൻ പാർക്ക് ടൂറിസം പദ്ധതി തകർക്കാൻ വനം വകുപ്പിന്റെ എക്കോ ഷോപ്പ് നിർമ്മാണവും കോഫി ഹൗസ് നിർമ്മാണവും സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു.. കുട്ടിക്കാനം പൈൻ ഫോറസ്റ്റിൽ പണം വാങ്ങി ആളുകളെ പ്രവേശിപ്പിക്കാനുള്ള വനം വകുപ്പധികൃതരുടെ നീക്കമണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു.ഇന്നലെ പതിനൊന്നരയോടെയാണ് ഏരുമേലി റേഞ്ച് ഓഫിസറുടെ
നേതൃത്വത്തിലുള്ള വനപാലകരുടെ വൻ സംഘം പൈൻ ഫോറസ്റ്റ് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചത്. ഇവിടേക്ക് വരുന്നതിന് പാസ് നൽകുന്നതിന് തുടക്കം കുറിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അത് വകവെക്കാതെ ഇന്നലെ പൊലീസ് സംരക്ഷണയിൽ പാസ്സ് വെച്ച് ആളെ കയറ്റാൻ ശ്രമം നടത്തിയത്. ഇതിനായി ടിക്കറ്റ് കളക്ടർമാരായി താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൈൻ കാടിന് സമീപമുള്ള വനം വകുപ്പ് വാച്ചറുടെ തട്ടുകടയിൽ നടത്താൻ ഇരുന്നതും പ്രവർത്തകർ തട്ഞ്ഞുകഴിഞ്ഞ ദിവസം പൈൻ കാട്ടിൽ ഇക്കോ ഷോപ്പ്, കോഫി ഷോപ്പ് എന്നിവ നിർമിക്കനായി ഏതാനും മരങ്ങൾ മുറിക്കുകയും ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കി തറ പണിയുകയും ചെയ്തിരുന്നു. കൂടാതെ പൈൻ കാട്ടിൽ അനധികൃതമായി കയറുന്നവരിൽ നിന്ന് 25000 രൂപ പിഴയും 7വർഷം തടവും നൽകുമെന്ന് കാട്ടി ബോർഡും സ്ഥാപിച്ചിരുന്നു. ഇതേ തുടർന്ന് സി പി എം പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടയുകയും ബോർഡ് പറിച്ചു മാറ്റുകയും ചെയ്തിരുന്നു.
.പീരുമേട് എസ് ഐ അജേഷിന്റെ ഇടപെടൽ മൂലം സംഘർഷം ഒഴിവായി. തുടർന്ന് സേനകളെ പിൻവലിക്കുകയും പീരുമേട് ഡിവൈഎസ്പിയുടെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചർച്ച നടത്തി.
പ്രതിരോധ സമരത്തിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. ദിനേശൻ , വാർഡംഗം തോമസ് അറക്കപറമ്പിൽ സി പി എം ലേക്കൽ സെക്രട്ടറി വി എസ് പ്രസന്നൻ , കർഷക സംഘം ഏരിയ പ്രസിഡന്റ് വൈ എം. ബെന്നി, ബി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
"തേക്കടിയിൽ വനം വകുപ്പ് നടപ്പിലാക്കിയ പരിഷ്‌ക്കാരം നാട്ടുകാരെയും, ജനങ്ങളെയും തേക്കടിയിൽ നിന്ന് അകറ്റി. കുമളിയിൽ നിന്നും തേക്കടി ബോട്ട്‌ലാന്റ് വരെ തടസമില്ലാതെ നടന്ന് യാത്ര ചെയ്തിരുന്ന സഞ്ചാരികളെ വനം വകുപ്പ് വിലക്കി. തേക്കടിയിൽ പണം അടച്ച് പാസ് മായി മാത്രം യാത്ര ചെയ്യാനാണ് അനുമതി. കുട്ടിക്കാനം പൈൻ പാർക്കിലും ഈ അപകടമാണ് വരാൻ പോകുന്നത് "
എസ്. സാബു
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്
ചർച്ച മാറ്റി
ഇക്കോ ഷോപ്പ്, പ്രവേശന ഫീസ് എന്നീ വിഷയങ്ങളിൽ വനം വകുപ്പുദ്യോഗസ്ഥർ ഉറച്ചു നിന്നതിനാൽ ചർച്ച പരാജയപെടുകയും ഈ മാസം അഞ്ചാം തിയതിയിലേക്ക് ചർച്ച മാറ്റുകയും ചെയ്തു.