തൊടുപുഴ : എസ്.എൻ.ഡി.പിയോഗം തൊടുപുഴ യൂണിയൻ രവിവാര പാഠശാല ഓണാഘോഷവും മെറിറ്റ് ഡേയും 'വരവേല്പ് 2022 ' ഞായറാഴ്ച ചെറായിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9.30ന് കലാ കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷൻ 10 ന് ഭദ്രദീപ പ്രകാശനം വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിനിർവ്വഹിക്കും. തുടർന്ന് കലാ കായിക മത്സരങ്ങൾ .ഉച്ചയ്ക്ക്ഒരുമണിക്ക് ഓണസദ്യ. 2.30 ന് സമാപന സമ്മേളനം യുണിയൻ ചെയർമാൻ .എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും എസ്.എൻട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ വിശിഷ്ടാതിഥി ആയിരിക്കും. യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രവിവാര പാഠശാല കൺവീനർ സി.കെ.അജിമോൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സി.പി.സുദർശനൻ, സ്മിത ഉല്ലാസ്, പി.റ്റി. ഷിബു ' കെ.കെ .നോജ്, സി.വി. സനോജ്, എ.ബി. സന്തോഷ്, പോഷക സംഘടന ഭാരവാഹികളായ ഗിരിജ ശിവൻ, സിബി മുള്ളരിങ്ങാട്, സതീഷ് വണ്ണപ്പുറം,എം.എൻ.പ്രദീപ്കുമാർ, കെ.എൻ.രാമചന്ദ്രൻ ശാന്തി, ഹേഷ് ശാന്തി, കാഞ്ഞാർ ,രവിവാര പാഠശാല പി.ടി.എ പ്രസിഡന്റ് ഒ യു .ദാമോദരൻ , സോണി ഇ.എസ്,. പി.ടിപ്രകാശ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എപ്ളസ് നേടിയവരെയും യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് ജേതാക്കളെയും രവിവാര പാീ ശാല അദ്ധ്യാപകരെയും പ്രീതി നടേശൻ മെഡലുകളും മെമന്റോയും നൽകി ആദരിക്കും.2 ആഘോഷ പരിപാടികൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യൂണിയൻ കൺവീനർ ബി.ബി.സുകുമാരൻ അറിയിച്ചു.