കട്ടപ്പന: കൊച്ചുതോവാള, പുളിയന്മല, കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി എന്നി ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ജയന്തി ആഘോഷിക്കും.ഗുരുദേവ ജയന്തി ദിനത്തിൽ കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിൽ വിശേഷാൽ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടക്കും. 11 ന് എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സംയുക്ത ഘോഷയാത്ര ടൗൺ ഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ജയന്തി സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തും. എ. കുഞ്ഞൻ സ്മാരക സ്കോളർഷിപ്പ് വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ, ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ എന്നിവർ ചതയദിന സന്ദേശം നൽകും. ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാരായ പി.കെ.രാജൻ, എ.എസ്. സതീശൻ, യൂണിയൻ വൈദിക യോഗം പ്രസിഡന്റ് സുരേഷ് ശാന്തി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി.കെ.വത്സ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിനീഷ്.കെ.പി, പെൻഷനേഴ്സ് പ്രസിഡന്റ് കെ.എസ് രാജൻ, കുമാരി സംഘം പ്രസിഡന്റ് ആര്യമോൾ പി.എ, എസ്.എൻ ക്ളബ് പ്രസിഡന്റ് വിശാൽ കെ.എം, സൈബർ സേന ചെയർമാൻ ദിലീപ് വി.എസ്, ശാഖായോഗം നേതാക്കളായ സന്തോഷ് കുമാർ പാതയിൽ, പ്രവീൺ വട്ടമല, ഷൈബു.റ്റി.എൻ, പി.ഡി ബിനു, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, മനോജ് പതാനി, എം.ആർ ജയൻ എന്നിവർ പ്രസംഗിക്കും. സന്തോഷ് ചാളനാട്ട് സ്വാഗതവും പി.കെ ജോഷി നന്ദിയും പറയും.