പീരുമേട് : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വേളണ്ടിയർമാരെ നിയമിക്കുന്നു.
ജല അതോറിറ്റി തൊടുപുഴ പി.എച്ച്.ഡിവിഷനു കീഴിൽ , പീരുമേട്, പൈനാവ്, തൊടുപുഴ സബ് ഡിവിഷൻ ഓഫീസുകളിലേക്ക് , ഇടുക്കി ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ആയി 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് 631/ രൂപാ ദിവസവേതന അടിസ്ഥാനത്തിൽ വോളണ്ടയർ മാരെ / ഐ.എം.ഐ. എസ്. കോഓർഡിനേറ്റർ മാരെ നിയമിക്കുന്നത്.
സിവിൽ / മെക്കാനിക്കൽ ട്രേഡുകളിൽ എൻഞ്ചീനിയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യത ഉള്ളവരെയാണ് പരിഗണിക്കുന്നത് . കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും, ജല വിതരണ രംഗത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
യോഗ്യരായാ ഉദ്യോഗർത്ഥികൾ ചൊവ്വാഴ്ച്ച രാവിലെ 10.30 മുതൽ ഒരു മണി വരെ, തൊടുപുഴയിലുള്ള ജല അതോറിറ്റി പി.എച്ച്. ഡി വിഷൻ എക്‌സിക്യൂട്ടീവ് എൻഞ്ചിനിയറുടെ കാര്യലയത്തിൽ, ആവശ്യമായ രേഖകളുമായി ഹാജരാകേണ്ടതാണ്.