കൊന്നത്തടി: അജൈവ മാലിന്യ ശേഖരണത്തിൽ നൂറു ശതമാനം വാതിൽപ്പടി ശേഖരണവും നൂറു ശതമാനം യൂസർ ഫീ കളക്ഷനും എന്ന അപൂർവ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്ന അഭിമാന നേട്ടം കൊന്നത്തടി ഗ്രാമ പഞ്ചായത്ത് കൈവരിച്ചു. .പഞ്ചായത്തിലെ 6344 വീടുകളിൽ നിന്നും 422 കടകളിൽ നിന്നുമായി 323600 രൂപ ജൂലായ് മാസത്തിൽ സമാഹരിച്ചാണ് ഈ നേട്ടത്തിലേക്ക് പഞ്ചായത്ത് എത്തിയത്. അതുല്യ നേട്ടം കൈവരിച്ച പഞ്ചായത്തിനെ തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അഭിനന്ദിച്ചു.