തൊടുപുഴ: പി എൻ ഐ കരീം മെമ്മോറിയൽ സബ്ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് കുമാരമംഗലം എം കെ എൻ എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും രാവിലെ എട്ടിന് മാസ്റ്റേഴ്‌സ് ഹാൻഡ് ബോൾ ക്ലബ് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ ചിമ്മിനിക്കാട് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഉഷ രാജശേഖരൻ , സജി ചെമ്പകശ്ശേരി , അജിവ്, അൻവർ ഹുസൈൻ, അഖിൽ വിനായക്, അനീഷ് വി എം എന്നിവർ സംസാരിക്കും. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീന നാസർ ട്രോഫി വിതരണം ചെയ്യും.