ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാസംഘത്തിന്റേയും യൂത്ത് മൂവ്‌മെന്റിന്റേയും നേതൃത്വത്തിലുള്ള ഓണച്ചമയം 2022 ഓണാഘോഷ പരിപാടികൾ നാളെ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് കോട്ടൂർ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ എന്നിവർ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ നടക്കും. ആഘോഷപരിപാടികൾ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യു. പ്രസിഡന്റ് പി രാജൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി സെൽബം, യോഗം ഡയറക്ടർ സി.പി ഉണ്ണി, യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിയ്ക്കയത്ത്, ജോബി കണിയാംകുടിയിൽ ,കെ.എസ് ജീസ്സ് , ഷാജി പുലിയാമറ്റം, അനീഷ് പച്ചിലാംകുന്നേൽ എന്നിവർ പ്രസംഗിക്കും. മത്സര പരിപാടി രാവിലെ 10 മണിക്ക് ആരംഭിക്കും. ഷീലാ രാജീവ് , ജോമോൻ കണിയാംകുടിയിൽ, പി.എൻ സത്യൻ, വിഷ്ണു രാജു ,മിനി സജി , പ്രീതാ ബിജു, ജലജ സാബു,മനു സോമൻ, അഖിൽ സാബു പാടയ്ക്കൽ,സീനാ ബാലു, സൽമോൾ അജി, പ്രവീണ പ്രമോദ് , എന്നിവർ നേതൃത്വം നൽകും