പീരുമേട്: ഓണത്തിന് വിൽക്കാൻ വീട്ടിൽ സൂഷിച്ച14.5 ലിറ്റർ മദ്യവും പ്രതിയെയും വാഗമൺ പൊലീസ് കസ്റ്റഡിയിലെടുത്തു വാഗമൺ പാറക്കട്ട് വിമൽ ഭവനിൽ വി ഗണേശനെയാണ് വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ സൂഷിച്ചിരുന്ന 14.5 ലിറ്റർ മദ്യവും 56350 രൂപയും കസ്റ്റഡിയിലെടുത്തു. വിവിധതരത്തിലുള്ള അര ലിറ്റർ കുപ്പിയിലുള്ള മദ്യമായിരുന്നു വീട്ടിൽ സൂഷിച്ചിരുന്നത്. മദ്യം വിറ്റ വകയിൽ ലഭിച്ച പണമാണ് പൊലീസ് പിടിച്ചെടുത്തത് വിദേശമദ്യം വിൽക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വീട്ടിൽ പരിശോധന നൽകിയത്. കഴിഞ്ഞ ഓണത്തിനു ഇതേ പോലെ മദ്യം സൂഷിച്ചതിനും വിറ്റതിനും പൊലീസ് ഗണേശനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് കോടതിയിലിരിക്കെയാണ് വീണ്ടും പിടിയിലാവുന്നത്. വാഗമൺ സി ഐ സുധീർ കെ, എസ് ഐ സജി കെ പി , എ എസ് ഐ ദുരെ സിംഗം സി പി ഒ മാരായ റോബിൻ, ലതീഷ് ഗോപി , ആന്റെണി ആതിര എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.