ചെറുതോണി: ദേശീയ ബാലചിത്രരചനാമത്സരത്തോടനുബന്ധിച്ചുള്ള ജില്ലാതല മത്സരം 17ന് ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടക്കും. വിവിധ ഗ്രൂപ്പുകളിലായി 5 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കും, ഭിന്നശേഷിവിഭാഗക്കാർക്ക് 5 മുതൽ 18 വയസ്സുവരെയുള്ളവർക്കുമാണ് മത്സരം. ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ എന്നിവ മീഡിയമായി ഉപയോഗിക്കാൻ മത്സരാർത്ഥികൾ കരുതണം. പ്രായപരിധി അറിയുന്നതിനുള്ള രേഖകൾ സ്‌കൂളിൽ നിന്നും വാങ്ങിക്കൊണ്ടുവരണം. ഭിന്നശേഷി വിഭാഗം 40ശതമാനത്തിൽ കുറയാത്ത വൈകല്യ ത്തിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ജില്ലാതല വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ദേശീയ മത്സരവിജയികൾക്ക് കുടുംബവരുമാനപരിധിക്ക് വിധേയമായി സ്‌കോളർഷിപ്പും ലഭിക്കും. മത്സരാർത്ഥികൾ രാവിലെ 9.30ന് രജിസ്‌ട്രേഷന് ഹാജരാകേണ്ടതാണ്.