തൊടുപുഴ: ജില്ലാ സൈക്ലിംഗ് അസോസിയേഷനും ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് സെപ്തംബർ 11 ന് റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ നടത്തുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.
മത്സരത്തിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്ക്കുന്ന സൈക്ലിംഗ് പരിശീലനക്യാമ്പ് ഇന്ന് രാവിലെ 11മുതൽ ഉടുമ്പന്നൂർ പരിയാരം എസ്.എൻ.എൽ.പി സ്‌കൂളിൽ ആരംഭിക്കും. റെസിഡൻഷ്യൽ ക്യാമ്പാണ്. വനം-വന്യജീവി വകുപ്പ്, എസ്.എൻ.എൽ.പി. സ്‌കൂൾ പരിയാരം, യവോന സൈക്ലിംഗ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. 12 വയസിനു മേൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോൺ: 9447173843.