പീരുമേട്: എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയൻ ഭാരവാഹികൾ, ശാഖാ യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മറ്റിയംഗം, യൂണിയൻ യൂത്ത് മൂവ്‌മെന്റ്, യൂണിയൻ വനിതാ സംഘം, യൂണിയൻ സൈബർ സേന ഭാരവാഹികൾ തുടങ്ങിയവരുടെ സംയുക്ത യോഗവും ഓണാഘോഷവും ഇന്ന് രാവിലെ 11 ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തും. . എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി കെ.പി.ബിനു അറിയിച്ചു.