നെടുംങ്കണ്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റിന്റെ നേതൃത്വത്തിൽ അത്ത പൂക്കള മത്സസരവും ആദ്യകാല വ്യാപാരികളെ ആദരിക്കലും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും തിങ്കളാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് ആരംഭിക്കുന്ന അത്ത പൂക്കള മത്സരത്തിൽ വനിത ടീമുകൾക്ക് പങ്കെടുക്കാം. എസ്.എൻ ആഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക് ഇന്ന് വൈകുന്നേരം വര രജിസ്റ്റർ ചെയ്യാം. ഉച്ചയ്ക്ക 12 ന് പാലം ജംഗ്ഷനിൽ നിന്നും പുതിയ ജില്ലാ ഭാരവാഹികളെ സ്വീകരിക്കും തുടർന്ന് നടക്കുന്നെ പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഇ.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി നജിം ഇല്ലത്തുപറമ്പിൽ ആദ്യകാല വ്യാപാരികളെ ആദരിക്കും തുടർന്ന് മത്സര വിജയികൾക്ക് സമ്മാനദാനവും, എസ് എസ് എൽ സി വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകുമെന്ന് പ്രസിഡന്റ് ഇ.കെ. ഇബ്രാഹിം, സെക്രട്ടറി ശ്രേയസ് ഭദ്രൻ, പി.എൻ.ചിന്ത, കെ.കെ.തോമസ് എന്നിവർ പറഞ്ഞു.