തൊടുപുഴ:ദീനദയാസേവാട്രസ്റ്റിന്റെ നിയതന്ത്രണത്തിലുള്ള ഗോകുലം ബാലഭവന്റെയും പാലിയേറ്റിവ് ഹോം കെയർ സർവീസിന്റെയും സുദർശനം സ്‌പെഷ്യൽസ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. കോലാനി ഗോകുലം ബാലഭവനിൽ നടന്നചടങ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കവിതവേണു അദ്ധ്യക്ഷയായി. സിനിമാ താരം നിത പിള്ള മുഖ്യാതിഥിയായിരുന്നു പാലിയേറ്റീവ്പരിചരണം ലഭിക്കുന്നവരുടെ സംഗമവും ഇവർക്കെല്ലാം ഓണകിറ്റുകളും ഓണക്കോടിയും ചടങ്ങിൽ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജി.ഹരിദാസ് ഓണസന്ദേശം നൽകി. ചടങ്ങിൽ കെ.പി ജഗദീഷ് ചന്ദ്ര, ടി.കെ.രത്‌നമ്മ എന്നിവർ പ്രസംഗിച്ചു.