ഏലപ്പാറ:ഏലപ്പാറ സർക്കാർ സ്‌കൂളിന് സമീപത്തെ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
പ്രശ്‌നപരിഹാരത്തിനെതിരെ പിടി എ പ്രക്ഷോഭത്തിനൊരുങ്ങുന്നുസ്‌കൂളിന്റെപരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു. മാഠിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഒരു പരിധി വരെ തടയിടാൻ സാധിച്ചു .എന്നാൽ സ്‌ക്കൂൾ പരിസരത്ത് നിക്ഷേപിക്കുന്ന മാലിന്യത്തിന് ഇനിയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
ജൈവ, അജൈവ മാലിന്യങ്ങളാണ് ഇവിടെ കുമിഞ്ഞ് കൂടിയിരിക്കുന്നത് . രാത്രിയിലും പകലുമായി നിക്ഷേപിക്കുന്ന മാലിന്യങ്ങൾ മഴ ശക്തമാകുമ്പോൾ മാലിന്യങ്ങൾ വെള്ളത്തിൽ കുതിർന്ന് ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കൾ കടിച്ച് വലിച്ച് സ്‌കൂളിന്റെ മുറ്റത്തും സ്‌കൂളിലേക്ക് കടന്നുവരുന്ന പാതയോരത്തും കിടക്കുന്നു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.മാലിന്യം നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ പഞ്ചായത്ത് ഉപരോധമടക്കം നടത്താനാണ് പി ടി എ യുടെ തീരുമാനം.