തൊടുപുഴ: ജില്ല സഹകരണ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു. വിവിധ കലാപരിപാടികളും, വടംവലി ഉൾപ്പടെയുള്ള മത്സരങ്ങളും നടത്തി. ആശുപത്രി സംഘം പ്രസിഡന്റ് കെ ആർ ഗോപാലൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി രാജേഷ് കൃഷ്ണൻആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ.റെജി ജോസ്, പീഡിയാട്രീഷ്യൻ ഡോ.സോണി തോമസ്, ഓർത്തോ പീഡിക്ക് സർജ്ജൻ ഡോ.പി റ്റർ സഖറിയ , നേഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൾ ശാലിനി ബേബി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ റോസ്ലീമ ജോസഫ്, നേഴ്‌സിംഗ് സൂപ്രണ്ട് സിനി എസ് എന്നിവർ പങ്കെടുത്തു