മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ 12 കാരിയെ പീഡിപ്പിച്ച പ്രതിയെ കുണ്ടല അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക വിവരം. ദിണ്ഡുകൊമ്പിൽ താമസിച്ചുവരുന്ന കാളിയപ്പൻ(70) ആണ് മരിച്ച നിലയിൽ കണ്ടത്. 12 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മറയൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകിട്ടോടെ സംസ്‌കരിച്ചു.