തൊടുപുഴ: രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ ഓണാഘോഷത്തിന്റെ പേരിൽ കോളേജ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. ഒരു റിക്കവറി വാഹനം ഉൾപ്പടെ മൂന്ന് വാഹനങ്ങൾ വണ്ടി കസ്റ്റഡിയിൽ എടുത്തു. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നാണ് അഭ്യാസ പ്രകടനം തടഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 10നാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് മുകലിലും മറ്റും അഭ്യാസ പ്രകടനം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മോട്ടർവാഹന വകുപ്പ് എൻഫോഴ്‌സമെന്റ്, തൊടുപുഴ സബ് ആർ.ടി.ഒ. സംഘവും പൊലീസും സ്ഥലത്തെത്തുന്നത്. തുടർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. കാറും ജീപ്പും രൂപമാറ്റം വരുത്തിയിരുന്നു. വാഹന ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആഘോഷങ്ങൾക്കും മറ്റുമായി വലിയ വാടകയ്ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നൽകുന്നത് പതിവായിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. വി.എ.നസീർ പറഞ്ഞു.