പീരുമേട്: വിദ്യാർത്ഥി സ്വകാര്യബസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്.കുട്ടിക്കാനം സെന്റ് പയസ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി എൽബിൽ പോൾ സിബിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എൽബിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഒടിയുകയും. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്.വെള്ളിയാഴ്ച്ച വൈകിട്ട് 4ന് പീരുമേട് കോടതി പടിയിലായിരുന്നു അപകടം. വിദ്യാർത്ഥ വിണ് കിടക്കുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി ആക്ഷേപമുണ്ട്.ഏലപ്പാറ കുമളി സർവ്വീസ് നടത്തുന്നബസിൽനിന്നാണ് വീണത്.