അടിമാലി: വണ്ടിയിൽ നിന്നു ലോഡിറക്കുന്നതിന് അമിതകൂലി ആവശ്യപ്പെട്ട് തർക്കം സംഘർഷത്തിൽ കലാശിച്ചു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായി . ഇത് സംബന്ധിച്ച് സ്ഥാപന ഉടമ അടിമാലി പൊലിസിൽ പരാതി നൽകി.അമിതകൂലി ആവശ്യപ്പെട്ടത് നൽകാത്തതിനാൽ ചുമട്ടുതൊഴിലാളികൾ ലോഡിറക്കാതെ പോയതിനാൽ കടയുടമ അന്യസംസ്ഥാന ജീവനക്കാരെ ഉപയോഗിച്ച് ലോഡിറക്കിയതിൽ പ്രകോപിതരായി മർദിക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള പരാതി.