bus

കുടയത്തൂർ: സംഗമം ജങ്ഷന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു.ഇന്നലെ വൈകിട്ട് 5.45 നാണ് അപകടം. കട്ടപ്പനയിൽ നിന്നും തൊടുപുഴയ്ക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 10 ൽ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരിക്കില്ല. എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തിയിരുന്നു.