കട്ടപ്പന: കട്ടപ്പന ഐസിഡിഎസിന്റെയും കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചാരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. പോഷകസമ്പുഷ്ടമായ ഭക്ഷ്യ വിഭവങ്ങളുമായി അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ പോഷകാഹാര പ്രദർശനം ശ്രദ്ധ നേടി. പ്രദർശനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. പോഷകഗുണങ്ങളും, രുചിയുമുള്ള 30 ഓളം വിഭവങ്ങളാണ് അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ ഒരുക്കിയത്.യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കുരുവിള ,പഞ്ചായത്ത് അംഗങ്ങൾ, ഐ സി ഡി എസ് സൂപ്പർവൈസർ രാധാമണി തുടങ്ങിയവർ പങ്കെടുത്തു.