അടിമാലി: സപ്ലൈകോ ഓണം ഫെയർ 2022 അടിമാലിയിൽ തുടങ്ങി. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഓണം മാർക്കറ്റാണ് ഈ വർഷവും അടിമാലി സപ്ലൈകോ പീപ്പിൾസ് ബസാറിൽ ആരംഭിച്ചത്. ഓണം ഫെയറിന്റെ ഉദ്ഘാടനം അഡ്വ.എ രാജ എം എൽഎ നിർവ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ആദ്യവിൽപ്പന നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ്, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ വി. സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.