ഇടുക്കി : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കഞ്ഞിക്കുഴി, വാത്തിക്കുടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതീക്ഷിത ഒഴിവുകൾ 2, പ്രായ പരിധി 40 വയസ്.യോഗ്യത:1.ബി.എസ്.സി നഴ്‌സിഗ്/ ഗവ. അംഗീകൃത ജി.എൻ.എം
2. കേരള നേഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ,ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്തംബർ 6 വരെ സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തടിയമ്പാട് പി.ഒ എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 04862 235290