തൊടുപുഴ: ഈ ഓണക്കാലത്ത് അത്യാധുനിക സംവിധാനങ്ങളുള്ള എം.ആർ.ഐ മെഷീൻ,​ മാമോഗ്രാഫി മെഷീൻ,​ അത്യാധുനിക ന്യൂറോ സർജറി ഓപ്പറേഷൻ തീയേറ്രർ,​ റേഡീയോ ഫ്രീക്വൻസി അബ്ലേഷൻ മെഷീൻ എന്നിവ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്രൽ ആന്റ് റിസർച്ച് സെന്ററിൽ സ്ഥാപിച്ചതായി ആശുപത്രി മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതുതായി സ്ഥാപിച്ച എം.ആർ.ഐ മെഷീൻ കോയിലുമായി ബന്ധപ്പെടുത്തിയ ഡിജിറ്റൽ ബ്രോഡ്ബാൻഡ് എം.ആർ.ഐ ശ്റേണിയിലെ ആദ്യത്തേതാണ്. ഇത്രയും വിശാലമായ ബോറുള്ള മെഷീൻ ജില്ലയിൽ ആദ്യമാണ്. റേഡിയേഷൻ കുറഞ്ഞ വ്യക്തമായ പ്രതിബിംബം തരുന്ന ഏറ്റവും പുതിയ ശ്രേണിയിൽപ്പെട്ട മാമോഗ്രാഫി മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ ആദ്യമായി ന്യൂറോ സർജറി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ന്യൂറോ സർജിക്കൽ മൈക്രോസ്കോപ്പ് തലച്ചോറിന്റെയും നട്ടെല്ലിന്റെയും ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കാം. കേരളത്തിലെ തന്നെ ഏറ്റവും മികച്ച അത്യാധുനിക കാത്ത് ലാബും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. തൊടുപുഴയിൽ ആദ്യമായി റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ മെഷീൻ ഉപയോഗിച്ച് വേരിക്കോസ് വെയ്ൻ മാറ്റുന്ന ചികിത്സാരീതിയും ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനമാരംഭിച്ച് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുന്നൂറിലേറെ ആൻജിയോപ്ലാസ്റ്റി ചെയ്ത് ഹൃദ്രോഗ ചികിത്സാ വിഭാഗവും ശ്രദ്ധേയ നേട്ടം കൈവരിച്ചിട്ടുണ്ട്. വിലയേറിയ അത്യാധുനിക മെഷീനുകളാണെങ്കിലും മിതമായ നിരക്കിലാണ് രോഗികൾക്ക് സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ സ്മിത ഹോസ്പിറ്റൽ ചെയർമാൻ പദ്മഭൂഷൺ ഡോ. സുരേഷ് അധ്വാനി, വൈസ് ചെയർപേഴ്‌സൺ ഗീത അധ്വാനി,​ ടെക്നിക്കൽ ഡയറക്ടർ ഡോ. ചതുർവേദി,​ ഡോ. സണ്ണി ഈപ്പൻ,​ ഡോ. അഞ്ജലി,​ ഡോ. പ്രവീൺ ചാക്കോ,​ ഡോ. അഖിൽ വിജയൻ,​ ഡോ. ആദർശ് മാനുവൽ,​ ഡോ. ടോമി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.