തൊടുപുഴ : പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന തുല്യത കോഴ്‌സുകളിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം ഇന്ന് നടക്കും. പത്താംതരം, ഹയർ സെക്കണ്ടറി, ഏഴാം തരം, നാലാം തരം തുല്യത കോഴ്‌സുകളുടെ ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്. പത്താംതരത്തിന് ജിഎച്ച്എസ് അടിമാലി, പി എച്ച് എസ് എസ് വണ്ടിപ്പെരിയാർ, ജി വി എച്ച് എസ് എസ് വാഴത്തോപ്പ്, ജി എച്ച് എസ് മറയൂർ, ജി ടി എച്ച് എസ് എസ് കട്ടപ്പന,എപിജെ അബ്ദുൾ കലാം
ജി എച്ച് എസ് എസ് തൊടുപുഴ എന്നിവയാണ് സമ്പർക്ക പഠനകേന്ദ്രങ്ങൾ.ഹയർ സെക്കണ്ടറി തുല്യത കോഴ്‌സിന് എസ്എൻഡിപി വി
എച്ച്എസ്എസ് അടിമാലി, പി എച്ച് എസ് എസ് വണ്ടിപ്പെരിയാർ, ജി വി എച്ച് എസ് എസ് വാഴത്തോപ്പ്, ജി ടി എച്ച് എസ് എസ് കട്ടപ്പന, ജി വി എച്ച് എസ് തൊടുപുഴ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പർക്ക പഠന ക്ലാസുകൾ.ഏഴാം തരം തുല്യത കോഴ്‌സിന് ജില്ലയിൽ തൊടുപുഴ, മറയൂർ, കട്ടപ്പന എന്നിവിടങ്ങളിൽ സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടാകും. ഇതിനു പുറമെ അച്ചി ഹിന്ദി, പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇന്നാരംഭിക്കും. കട്ടപ്പന, മറയൂർ, മരിയാപുരം, കുടയത്തൂർ, പൂമാല എന്നിവിടങ്ങളിലാണ് സമ്പർക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളതെന്ന്
സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം അറിയിച്ചു.